കാ​യം​കു​ളം: ​ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സ​മ​യ​ത്തെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്കം ക​യ്യാ​ങ്ക​ളി​യി​ലും ഏ​റ്റു​മു​ട്ട​ലി​ലും ക​ലാ​ശി​ച്ചു. ഒ​ടു​വി​ൽ ജീ​വ​ന​ക്കാ​ർ സ്വ​കാ​ര്യബ​സു​ക​ളു​ടെ ചി​ല്ലു​ക​ൾ അ​ടി​ച്ചുത​ക​ർ​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ കാ​യം​കു​ളം സ്വ​കാ​ര്യബ​സ് സ്റ്റാ​ൻ​ഡി​ൽ ആ​യി​രു​ന്നു സം​ഭ​വം. അ​ടൂ​ർ -കാ​യം​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ശ്രീ​ദു​ർ​ഗ, ഹ​രി​ശ്രീ എ​ന്നീ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ലാ​ണ് സ​മ​യ​ക്ര​മ​ത്തെ​ചൊ​ല്ലി ത​ർ​ക്ക​വും ഏ​റ്റു​മു​ട്ട​ലും ഉ​ണ്ടാ​യ​ത്.

കാ​യം​കു​ളം -പു​ന​ലൂ​ർ കെപി റോ​ഡി​ൽ അ​ടൂ​ർ -കാ​യം​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ലെ ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ത​ർ​ക്ക​വും വ​ഴ​ക്കും പ​തി​വാ​ണ്, എ​ന്നാ​ൽ ഇ​ന്ന​ലെ ഉ​ണ്ടാ​യ ത​ർ​ക്കം ബ​സു​ക​ൾ അ​ടി​ച്ചുത​ക​ർ​ക്കു​ന്ന അ​വ​സ്ഥ​യി​ൽ​വ​രെ എ​ത്തി. കാ​യം​കു​ളം പോ​ലീ​സ് എ​ത്തി ബ​സ് ജീ​വ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് കാ​യം​കു​ളം -അ​ടൂ​ർ റൂ​ട്ടി​ൽ സ്വ​കാ​ര്യബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.