കായലിൽ കുളിക്കുന്നതിനിടെ ഗൃഹനാഥൻ മുങ്ങി മരിച്ചു
1570599
Thursday, June 26, 2025 11:33 PM IST
ചേര്‍ത്തല: കായലിൽ കുളിക്കുന്നതിനിടെ ഗൃഹനാഥൻ മുങ്ങി വീണ് മരിച്ചു. നഗരസഭ രണ്ടാം വാർഡ് മണലേൽ ജോൺ ദേവസ്യ (73) ആണ് മരിച്ചത്. ഇന്നലെ രാവിലെ വീടിനുസമീപമുള്ള കായലില്‍ കുളിക്കാന്‍ പോയതാണ്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചു ചെന്നപ്പോള്‍ വെള്ളത്തില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വർഷങ്ങളായി തുറവൂരിൽ കെട്ടിട നിർമാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനം നടത്തി വരുകയായിരുന്നു. സംസ്കാരം ഇന്നു രാവിലെ 9.30നു ചേര്‍ത്തല മുട്ടം പള്ളിയില്‍ നടക്കും. ഭാര്യ: ചിന്നമ്മ ജോണ്‍. മക്കള്‍: ജോത്സന, സാലമ്മ, ജോമോന്. മരുമക്കള്‍: ജോഷി, ബിനോയ്.