അ​മ്പ​ല​പ്പു​ഴ:​ നി​യ​ന്ത്ര​ണം തെ​റ്റി ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് വാ​സു​ദേ​വ​പു​രം ക​ണി​യാ​പ​റ​മ്പ് വീ​ട്ടി​ൽ അ​നി​ൽ (​മ​ണി​ക്കു​ട്ട​ൻ)- ശാ​ലി​നി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൻ അ​ഭി​റാ(20)​മാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജി​ലെ ഫു​ഡ് ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​യാ​ണ്. ദേ​ശീ​യപാ​ത​യി​ൽ പു​ന്ന​പ്ര കു​റ​വ​ൻ​തോ​ട് ജംഗ്ഷ​നു സ​മീ​പം ഇന്നലെ രാ​ത്രി 9ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.​

പു​ന്ന​പ്ര​യി​ൽനി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വേ മു​ന്നി​ലു​ള്ള ലോ​റി​യെ മ​റി​ക​ട​ക്കു​മ്പോ​ൾ എ​തി​രെ വ​ന്ന ബൈ​ക്കി​ൽ ത​ട്ടി റോ​ഡി​ൽ വീ​ണ അ​ഭി​റാ​മി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി ലോ​റി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും പു​ന്ന​പ്ര പോലീ​സും ചേ​ർ​ന്ന് അ​ഭി​രാ​മി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.