ആ​ല​പ്പു​ഴ: നെ​ല്ലി​ന്‍റെ സം​ഭ​ര​ണവി​ല ന​ല്‍​കാ​ത്ത സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി മു​ട​ന്ത​ന്‍ ന്യാ​യ​ങ്ങ​ള്‍ പ​റ​ഞ്ഞ് നെ​ല്‍ ക​ര്‍​ഷ​ക​രെ പ​ര​മാ​വ​ധി ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന് ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​റുപ​റ​മ്പ​ന്‍ ആ​രോ​പി​ച്ചു. സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല വേ​ഗ​ത്തി​ല്‍ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ളേ​ണ്ട​ത്.

സി​വി​ല്‍ സ​പ്ലൈ​സ് വ​ഴി നെ​ല്ല് ന​ല്‍​കി​യ ക​ര്‍​ഷ​ക​ര്‍ പ​ണം കി​ട്ടാ​ന്‍ വേ​ഴാ​മ്പ​ലി​നെ പോ​ലെ കാ​ത്തി​രി​ക്കു​ക​യാ​ണ്. പ​ക​രം സ​ര്‍​ക്കാ​ര്‍ ക​ടം വാ​ങ്ങു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ പ​ഴി​ചാ​രി ക​ര്‍​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യ​ല്ല സ​ര്‍​ക്കാ​ര്‍ കൈ​ക്കൊ​ള്ളേ​ണ്ട​ത്. ഈ ​വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് ആ​വ​ശ്യ​മാ​യ ന​ട​പ​ടി വേ​ഗ​ത്തി​ല്‍ കൈ​ക്കൊ​ണ്ട് ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍ മാ​ത്യു ചെ​റു​പ​റ​മ്പ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.