കിൻഡർ ഹോസ്പിറ്റലിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ ക്യാമ്പ്
1570470
Thursday, June 26, 2025 8:01 AM IST
ചേര്‍ത്തല: കിൻഡർ ഹോസ്പിറ്റലിൽ അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ ക്യാമ്പ് ആരംഭിച്ചു. ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ജൂലൈ 24ന് സമാപിക്കും. ക്യാമ്പിന്റെ ഉദ്ഘാടനം കിൻഡർ ഹോസ്പിറ്റലിൽനിന്നു ഇരുമുട്ടും മാറ്റിവച്ച പുത്തനങ്ങാടി സ്വദേശിയായ ആനന്ദവല്ലിയും തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികലയും സംയുക്തമായി നിർവഹിച്ചു.
ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ. ജെഫേഴ്സൺ ജോർജ്, ഡോ. കെ.എസ്. അനന്തൻ, ഡോ. സുധ സജീവൻ, ഡോ. ജെ.ആര്. രശ്മി, ഡോ.യു. മുരളീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യ രജിസ്ട്രേഷൻ, സൗജന്യ കൺസൾട്ടേഷൻ, ലാബ് പരിശോധനയിലും എക്സ്റേയിലും പത്തുശതമാനം കിഴിവും, മുട്ടുമാറ്റിവയ്ക്കുന്നതിനു പ്രത്യേക കിഴിവും ലഭിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് ക്യാമ്പ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഫോണ്‍: 9446654500.