ചിറ്റൂർ താലൂക്കാശുപത്രി ഒപി പുതിയ ബ്ലോക്കിൽ പ്രവർത്തനം തുടങ്ങി
1574450
Thursday, July 10, 2025 1:06 AM IST
ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തുന്നവർക്ക് ആശ്വാസത്തിനു വകനൽകി ഒപി പുതിയ ബ്ലോക്കിലേക്കു പ്രവർത്തനംമാറ്റി ആശുപത്രി കെട്ടിട സമുച്ചയം ഉദ്ഘാടനം കഴിഞ്ഞിട്ടും ചികിത്സയും പരിശോധനകളും പഴയ കെട്ടിടത്തിൽ തുടരുന്നതിരെ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനിടെയാണ് പ്രാഥമിക നടപടി എന്ന നിലയിൽ ഒപിയും അനുബന്ധ ചികിത്സാ സൗകര്യങ്ങളും മാത്രം പുതിയ കെട്ടിടത്തിലേക്കു മാറ്റിയിരിക്കുന്നത് . അത്യാഹിത വിഭാഗം ഇപ്പോഴും പഴയ കെട്ടിട ത്തിലാണ് പ്രവർത്തനം. ഇതും പുതിയ ബ്ലോക്കിലേക്ക് മാറ്റാനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്. പഴയ കെട്ടിടത്തിൽ സ്ഥാപിച്ച ചികിത്സ ഉപകരണങ്ങൾ പുതിയ ബ്ലോക്കിലേക്ക് കൊണ്ടു വരുന്ന ജോലികളും നടന്നു വരികയാണ്. രണ്ടു മാസത്തിനകം എല്ലാ സേവനങ്ങളും പുതിയ ബ്ലോക്കിലേക്കു മാറ്റാൻ കഴിയുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.