വണ്ടാഴിയിൽ സ്കൂൾപരിസരം വൃത്തിയാക്കി പൂന്തോട്ടമൊരുക്കി യുവാക്കൾ
1574452
Thursday, July 10, 2025 1:06 AM IST
വടക്കഞ്ചേരി: വണ്ടാഴി ന്യു ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾപരിസരം വൃത്തിയാക്കി പൂന്തോട്ടമൊരുക്കി.
മാലിന്യക്കൂമ്പാരങ്ങളും പൊന്തക്കാടുമായി കിടന്നിരുന്ന പ്രദേശമാണ് ചെറുപ്പക്കാർ സംഘടിച്ച് വൃത്തിയാക്കി മനോഹരമാക്കിയത്.
ഇവിടെ രണ്ട് വേയ്സ്റ്റ്ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. പൂന്തോട്ട സംരക്ഷണത്തിനും മാലിന്യം നിക്ഷേപിക്കുന്നവർക്ക് ഉപദേശംനൽകി കൃത്യത്തിൽനിന്നും അവരെ പിന്തിരിപ്പിക്കാനും സമീപത്തെ യുവാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മദ്യപ സംഘങ്ങൾ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതും കവറുകളിലാക്കിയ മാലിന്യങ്ങൾ വലിച്ചെറിയുന്നതും ഇവിടെയായിരുന്നു. ഇതുമൂലം സ്കൂൾ കുട്ടികൾക്കുംമറ്റും വഴി ടക്കാൻപോലും കഴിയാത്ത വിധമായിരുന്നു പ്രദേശം. ശുചീകരണ പ്രവൃത്തികൾ നടത്തിയ യുവാക്കളെ നാട്ടുകാരും അഭിനന്ദിച്ചു.