പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റിയുടെ തയ്യല്‍ തൊഴില്‍പരിശീലനം തുടങ്ങി
1574451
Thursday, July 10, 2025 1:06 AM IST
മണ്ണാര്‍ക്കാട്: പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നുമാസം നീണ്ടുനില്‍ക്കുന്ന തയ്യല്‍ തൊഴില്‍പരിശീലനം മണ്ണാര്‍ക്കാട് ഹോളി സ്പരിരിറ്റ് ഫൊറോന പള്ളിയില്‍ ആരംഭിച്ചു.
പിഎസ്എസ്പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കരിക്കാട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ണാര്‍ക്കാട് ഹോളി സ്പിരിറ്റ് ഫോറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. അരുണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ജെന്‍ഡര്‍ ഡിപ്പാര്‍ട്ട്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ.എൽ. അരുണ്‍ സ്വാഗതവും പഠിതാവായ ഹസ്നത്ത് നന്ദിയും അറിയിച്ചു. വല്‍സമ്മ പഠിതാക്കള്‍ക്കു ക്ലാസെടുത്തു. മുപ്പതോളം പഠിതാക്കള്‍ പങ്കെടുത്തു. സാമ്പത്തിക അച്ചടക്കം, മോട്ടിവേഷന്‍ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം.