നെന്മാറ- ഒലിപ്പാറ റോഡിൽ വാഴനട്ടു പ്രതിഷേധം
1574453
Thursday, July 10, 2025 1:06 AM IST
നെന്മാറ: യൂത്ത് കോൺഗ്രസ് അയിലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ- ഒലിപ്പാറ റോഡിന്റെ ശോച്യാവസ്ഥക്കെതിരേ ഒലിപ്പാറയിൽ വാഴനട്ടു പ്രതിഷേധിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.സി.സി. സുനിൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് അയിലൂർ മണ്ഡലം പ്രസിഡന്റ് എസ്. സഞ്ജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വിനോദ് ചക്രായി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജയേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മണികണ്ഠൻ, ഡിസിസി മെംബർ കെ. ഐ. അബ്ബാസ്, ഒലിപ്പാറ വാർഡ് മെംബർ മുഹമ്മദ് കുട്ടി, ഗോപി മാസ്റ്റർ, ശരത് ബാലൻ എന്നിവർ നേതൃത്വം നൽകി.