തമിഴ്നാട്ടിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു
1574648
Thursday, July 10, 2025 11:13 PM IST
മുതലമട: തമിഴ്നാട്ടിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ പരിക്കേറ്റ മുതലമട സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു.
പോത്തംപാടം തെക്കേക്കാട്ടിൽ പരേതനായ ചാമിയാർ മകൻ മുരുകേശനാണ്(50) മരിച്ചത്. ജൂൺ അഞ്ചിന് രാത്രി 8.30-ഓടെ ഭാര്യ അജിതയുമൊത്ത് പൊള്ളാച്ചിയിൽ നിന്നു വരവെ മുരുകേശൻ ഓടിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയാരുന്നു.
ഗോവിന്ദാപുരം- പൊള്ളാച്ചി പാതയിലെ ദിവാൻസാപുതൂർ നാടുകാണിമേട്ടിൽ വച്ചായിരുന്നു അപകടം. സംസ്കാരം നടത്തി. മീങ്കരയിലെ സ്വകാര്യകമ്പനിയിലെ ലോറി ഡ്രൈവറായിരുന്നു.
അമ്മ: വിശാലു. മക്കൾ: വൈഷ്ണവ്, വൈഗ. സഹോദരങ്ങൾ: ഹേമലത, മുരളിധരൻ, പ്രസീത.