ചെരുപ്പുമാല പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ
1574720
Friday, July 11, 2025 2:03 AM IST
പാലക്കാട്: ടിബി റോഡ് ടൗൺ ബസ് സ്റ്റാൻഡ് റോഡിനെയും ജിബി റോഡിനെയും ബന്ധിപ്പിക്കുന്ന എസ്കലേറ്റർ മാസങ്ങളായി നിശ്ചലമായതിൽ കോൺഗ്രസിന്റെ ചെരുപ്പുമാല പ്രതിഷേധം.
നഗരസഭാ ചെയർപേഴ്സന്റെയും വൈസ് ചെയർമാന്റെയും കോലത്തിൽ ചെരുപ്പുമാല അണിഞ്ഞായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്.
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.
നേതാക്കളായ കെ. ഭവദാസ്, ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, കെ.ആർ. ശരരാജ്, മണ്ഡലം പ്രസിഡന്റുമാരായ അനിൽ ബാലൻ, രമേശ് പുത്തൂർ, എസ്. സേവ്യർ, എസ്.എം. താഹ, നഗരസഭാ അംഗങ്ങളായ എ. കൃഷ്ണൻ, എഫ്.ബി. ബഷീർ പ്രസംഗിച്ചു.
പാർട്ടി ഭാരവാഹികളായ എം. പ്രശോഭ്, അബു പാലക്കാടൻ, എസ്. ശെൽവൻ, എം.കെ. സിദ്ധാർഥൻ, ഷാജഹാൻ മേപ്പറമ്പ്, ലക്ഷ്മണൻ പട്ടിക്കര, എസ്. സഞ്ജയ് പങ്കെടുത്തു.