പീച്ചി ഉൾക്കാട്ടിൽ അയ്യായിരം വിത്തുണ്ടകൾ നിക്ഷേപിച്ചു
1574722
Friday, July 11, 2025 2:03 AM IST
വടക്കഞ്ചേരി: വന്യമൃഗങ്ങൾക്കു വനത്തിൽതന്നെ ഭക്ഷണവും സംരക്ഷണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കിഴക്കഞ്ചേരി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന പീച്ചി വന്യമൃഗസംരക്ഷണകേന്ദ്രത്തിൽ അയ്യായിരം വിത്തുണ്ടകൾ നിക്ഷേപിച്ചു.
ഇതിന്റെ ഉദ്ഘാടനം ഇന്നലെ വൈകുന്നേരം പാലക്കുഴി റോഡിൽ പുല്ലംപരുതയിൽ കെ.ഡി. പ്രസേനൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് മെംബർ പോപ്പി ജോൺ അധ്യക്ഷത വഹിച്ചു. പീച്ചി വൈൽഡ് ലൈഫ് വാർഡൻ എം.കെ. രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു.
പാലക്കുഴി സെന്റ് തോമസ് പള്ളി വികാരി ഫാ. ജസ്റ്റിൻ കോലങ്കണി, വചനഗിരി സെന്റ് ജോർജ് പള്ളി വികാരി ഫാ. ഹെൽബിൻ മീമ്പിള്ളിൽ, പാലക്കുഴി പ്രതിഭ വായനശാല പ്രസിഡന്റ് ജോസ് ഊന്നുപാലം, ചാർളി മാത്യു, ഒളകര ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ യു. സജീവ് കുമാർ, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൽ. ലിൻഡോ എന്നിവർ പ്രസംഗിച്ചു.
മാവ്, പ്ലാവ്, ആഞ്ഞിലി, ഞാവൽ, കശുമാവ് തുടങ്ങിയവയുടെ വിത്തുകളാണ് മണ്ണിൽ പൊതിഞ്ഞ് ചെറിയ ഉണ്ടകളാക്കി ഉൾവനത്തിൽ നിക്ഷേപിച്ചത്.
പാലക്കുഴി, വചനഗിരി ഇടവകാംഗങ്ങളും മമ്പാട് സ്കൂൾ കുട്ടികൾ, കർഷകർ, പാലക്കുഴിയിലെ പ്രതിഭാ വായനശാല അംഗങ്ങൾ തുടങ്ങിയവരാണ് വിത്തുണ്ടകൾ തയാറാക്കിയത്.