വടക്കഞ്ചേരി മോർ ഇവാനിയൻ കോളജിൽ പുതിയ അധ്യയനവർഷത്തിന്റെ ഉദ്ഘാടനം
1574724
Friday, July 11, 2025 2:03 AM IST
വടക്കഞ്ചേരി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ക്രിയാത്മകമായി ഉപയോഗിക്കുന്ന പുതുതലമുറയെ രൂപപ്പെടുത്തണമെന്നു കെ. രാധാകൃഷ്ണൻ എംപി.
വടക്കഞ്ചേരി തേനിടുക്കിലെ മോർ ഇവാനിയൻ കോളജിലെ പുതിയ അധ്യയനവർഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ രൂപത ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഫാ. ഷോജി വെച്ചൂർക്കാരോട്ട്, ഡയറക്ടർ ഫാ. ജെസ്വിൻ അറയ്ക്കമ്യാലിൽ, വാർഡ് മെംബർ കെ. ദേവദാസ് പ്രസംഗിച്ചു.