ഹൈമാസ്റ്റ് ലൈറ്റുകൾ സ്വിച്ച്ഓൺ ചെയ്തു
1574715
Friday, July 11, 2025 2:03 AM IST
മണ്ണാർക്കാട്: എംഎൽഎയുടെ മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ മണ്ഡലത്തിൽ എട്ട് ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലൈറ്റുകൾ സ്വിച്ച്ഓൺ ചെയ്തു. സ്വിച്ച് ഓൺ എൻ. ഷംസുദ്ദീൻ എംഎൽഎ നിർവഹിച്ചു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം ക്രിസ്തുരാജ ചർച്ച് പരിസരം, പുറ്റാനിക്കാട് മാമ്പറ്റ ശിവക്ഷേത്ര പരിസരം, കുണ്ട്ളക്കാട്, കച്ചേരിപ്പറമ്പ് കുന്നശേരി മെയിൻ സെന്റർ, 55 ാം മൈൽ ജംഗ്ഷൻ, വടശേരിപ്പുറം ഹൈസ്കൂൾ പരിസരം, എന്നിവിടെയും കുമരംപുത്തൂർ ഗ്രാമപഞ്ചായത്തിലെ താഴെ അരിയൂർ പിലാപ്പടി ജുമാമസ്ജിദ് പരിസരം, ചങ്ങലീരി സിഎച്ച് മിനി സ്റ്റേഡിയം എന്നിവിടങ്ങളിലുമാണ് സ്വിച്ച് ഓൺ നടന്നത്. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പടുവിൽ മാനു, മെംബർമാരായ നിജോ വർഗീസ്, റഫീന മുത്തനിൽ, ഹംസ കിളയിൽ, റഷീദ പുളിക്കൽ, അബൂബക്കർ നാലകത്ത്, റജീന, കല്ലടി അബൂബക്കർ, ഫാ. ലിവിൻ ചുങ്കത്ത്, പാറശേരി ഹസൻ, മുനീർ താളിയിൽ, എ.വി. മത്തായി, എ. ഹുസൈൻ, സോണി പ്ലാത്തോട്ടം എന്നിവർ സംബന്ധിച്ചു.