വേൾഡ് മലയാളി കൗൺസിൽ തിരുപ്പൂർ ചാപ്റ്റർ രൂപീകരിച്ചു
1574718
Friday, July 11, 2025 2:03 AM IST
കോയന്പത്തൂർ: വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ സ്ഥാപകദിനം അംഗങ്ങളുടെ കുടുംബസംഗമത്തോടെ ആഘോഷിച്ചു. ഇന്ത്യൻ വ്യോമസേനയിൽ പ്രശസ്ത സേവനത്തിനുള്ള അവാർഡ് നേടിയ ജീന ജോട്ടി കുര്യനെയും കോയമ്പത്തൂർ മലയാളി സമാജത്തിലെ പുതിയ സിഇഒ ഡോ.എസ് സന്ധ്യാ മേനോനെയും ആദരിച്ചു.
കുടുംബ സംഗമത്തിന് ആതിഥേയത്വം വഹിച്ച ഗോപകുമാറിനെയും കുടുംബത്തെയും യോഗം ആദരിച്ചു. തുടർന്ന് വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂരിന്റെ കീഴിൽ തിരുപ്പൂർ വേള്‍ഡ് മലയാളി കൗൺസിലിന്റെ പുതിയ ചാപ്റ്ററിന്റെ രൂപീകരണവും നടന്നു. വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ പ്രസിഡന്റ് പി. പത്മകുമാർ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രോവിൻസ് ചെയർമാൻ ഡോ. രാജേഷ് കുമാർ, പ്രസിഡന്റ് രാജൻ അറുമുഖം, ജനറൽ സെക്രട്ടറി വിജയൻ ചെറുവശേരി, ദേവദാസ് മേനോൻ, വേണു ഗോപാൽ, വനിതാ വിഭാഗം പ്രസിഡന്റ് ഡോ. ജയന്തി പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.