വിനോദ്കുമാർ
ഗുർദാസ്പുർ: പഞ്ചാബിൽ ഹെഡ് കോൺസ്റ്റബിൾ വിനോദ്കുമാർ (42) അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് യൂണിഫോമിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
പഞ്ചാബിൽ ഈ വർഷം കൊല്ലപ്പെടുന്ന ആറാമത്തെ പൊലിസുകാരനാണ് വിനോദ്കുമാർ.
തെഹ്രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ (ടിടിഎച്ച്) എന്ന സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു. ഇതേക്കുറിച്ച് പൊലിസ് അന്വേഷണം നടത്തിവരികയാണ്.
Tags : Head constable Punjab Social Media TehreekeTaliban Hindustan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash