പ്രതീകാത്മക ചിത്രം
ഇംഫാൽ: മണിപ്പുർ കലാപത്തിൽ വീടും വസ്തുവകകളും നഷ്ടമായ ആയിരങ്ങൾ പുനരധിവാസം ആവശ്യപ്പെട്ട് ഇംഫാലിൽ മാർച്ച് നടത്തി.
കലാപത്തിന് ഇരയായവർക്കു നീതി ലഭ്യമാക്കണമെന്നും സ്വന്തം സ്ഥലങ്ങളിൽ എത്രയുംവേഗം പുനരധിവാസം ഉറപ്പാക്കണമെന്നും മെയ്തെയ് സംഘടനകളുടെ കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധത്തിൽ ആവശ്യം ഉയർന്നു.
ഇംഫാലിലെ കെയ്ഷാംപതിൽ നിന്നുതുടങ്ങി തൗ മൈതാനത്തിൽ അവസാനിച്ച റാലിയിൽ മോറെ, ചുരാചന്ദ്പുർ, കാംഗ്പോക്പി, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപുർ, കക്ചിംഗ് ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തു. വീട്ടമ്മമാരും കുട്ടികളും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.
2023 മേയിൽ തുടങ്ങിയ വംശീയസംഘർഷത്തിൽ മൂന്നര വർഷത്തിലേറെയായി ആയിരങ്ങളാണ് പുനരധിവാസ ക്യാന്പുകളിൽ കഴിയുന്നത്. സംഘർഷത്തിൽ ഇതുവരെ മുന്നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും 49 പേരെ കാണാതാവുകയും ചെയ്തുവെന്നാണ് ഏകദേശകണക്ക്. ആയിരങ്ങൾ ആളുകൾ ഭവനരഹിതരാവുകയും ചെയ്തു.
Tags : Manipur Rehabilitation Meitei Rally Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash