Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നിയമനിർമാണം കുട്ടിക്കളിപോലെ
WhatsApp
നിയമനിർമാണവും നിയമഭേദഗതികളും രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാവരുത്, ജനങ്ങളുടെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയാവണം. നിയമം നിർമിക്കുന്നതോ ഭേദഗതി ചെയ്യുന്നതോ കുട്ടിക്കളിയല്ല, അതിഗൗരവത്തോടെ ചെയ്യേണ്ട കാര്യമാണ്. എന്നാൽ, പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽത്തന്നെ ചില ബില്ലുകളും ഭേദഗതികളും അണ്ടിപ്പരിപ്പു കൊറിക്കുന്ന ലാഘവത്തോടെ പാസാക്കിയെടുക്കുന്നതു കാണുന്പോൾ വലിയ ആശങ്ക ഉയരുന്നു. മുത്തലാക്ക് ബിൽ, വിവരാവകാശ നിയമ ഭേദഗതി, മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി തുടങ്ങിയവ പാസാക്കിയെടുക്കുന്നതിൽ സർക്കാർ കാണിക്കുന്ന അമിതാവേശം സംശയമുളവാക്കുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് അവതരിപ്പിക്കാൻ സാധിക്കാതെ പോയതും ലോക്സഭയിൽ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതുമായ ബില്ലുകളും ഭേദഗതികളും ഇത്തവണ തിരക്കിട്ടു പാസാക്കിയെടുക്കാനുള്ള വ്യഗ്രതയും കാണാം.
ഇത്തവണ പാസാക്കിയ നിയമ ഭേദഗതികളിൽ ഏറെ പ്രധാനപ്പെട്ടതായി കരുതുന്ന വിവരാവകാശ നിയമ ഭേദഗതി ബിൽ സഭയുടെ സെലക്ട് കമ്മിറ്റിക്ക് അയയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം രാജ്യസഭയിൽ പരാജയപ്പെട്ടതു ഭരണപക്ഷത്തെ കൂടുതൽ ഉത്സാഹഭരിതമാക്കിയിട്ടുണ്ട്.
പാർലമെന്ററി സമിതികളുടെ പ്രാഥമിക പരിശോധനപോലും ഇല്ലാതെ സർക്കാർ ബില്ലുകളും ഭേദഗതികളും പെട്ടെന്നു പാസാക്കിയെടുക്കുന്നതിലുള്ള ആശങ്ക പതിനേഴു പ്രതിപക്ഷ കക്ഷികൾ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം. വെങ്കയ്യ നായിഡുവിനെ അറിയിച്ചു.
പാർലമെന്റിന്റെ സ്ഥിരം സമിതികളുടെയോ സെലക്ട് കമ്മിറ്റികളുടെയോ പരിശോധനയില്ലാതെ ബില്ലുകളും ഭേദഗതികളും പാസാക്കുന്നത് കീഴ്വഴക്കത്തിൽനിന്നു വലിയ തെന്നിമാറ്റമാണെന്നു പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ മാറ്റം നിയമനിർമാണസഭയുടെ അടിസ്ഥാന ലക്ഷ്യങ്ങളെപ്പോലും ചോദ്യം ചെയ്യുന്നു. പാർലമെന്ററി സമിതികൾ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ തേടാറുണ്ട്. നിയമത്തിന്റെ ഉള്ളടക്കവും പ്രയോഗക്ഷമതയും മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പാർലമെന്റിൽ പ്രതിപക്ഷത്തിനു ബില്ലുകളെക്കുറിച്ചും ഭേദഗതികളെക്കുറിച്ചും സംസാരിക്കാൻ അവസരം നിഷേധിക്കുന്ന സാഹചര്യം ജനാധിപത്യപരമാണോ? പാർലമെന്റിന്റെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ രൂപവത്കരണംപോലും പൂർത്തിയായിട്ടില്ലെന്നോർക്കണം.
പതിന്നാലാം ലോക്സഭയുടെ കാലത്ത് 60 ശതമാനം ബില്ലുകളും പതിനഞ്ചാം ലോക്സഭയുടെ കാലത്ത് 71 ശതമാനം ബില്ലുകളും പാർലമെന്ററി സമിതികളുടെ പരിഗണനയ്ക്കും ചർച്ചയ്ക്കും വിട്ടിരുന്നതായി പ്രതിപക്ഷ കക്ഷികൾ ഉപരാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം പതിനാറാം ലോക്സഭയുടെ അഞ്ചുവർഷക്കാലയളവിൽ പാസാക്കിയ ബില്ലുകളിലും ഭേദഗതികളിലും 26 ശതമാനം മാത്രമാണു പാർലമെന്ററി സമിതികളുടെ പരിഗണനയ്ക്കു വിട്ടത്. ഇത്തവണ സഭയുടെ ആദ്യസമ്മേളനത്തിൽത്തന്നെ 14 ബില്ലുകൾ പാസാക്കിയെടുത്തു. ഇനിയൊരു 11 എണ്ണം കൂടി അവതരണത്തിനു തയാറാക്കി വച്ചിരിക്കുന്നു. സഭാ സമ്മേളനം ഓഗസ്റ്റ് ഏഴു വരെ നീട്ടിയതും ഈ ബിൽ “ചുട്ടെടുക്കൽ’’ പരിപാടിയുടെ ഭാഗമായിരിക്കണം.
ബില്ലും നിയമഭേദഗതികളും സംബന്ധിച്ച രേഖകൾ പഠിക്കാനാവശ്യമായ സമയം പാർലമെന്റ് അംഗങ്ങൾക്കു ലഭിക്കുന്നില്ല. മനുഷ്യാവകാശ ഭേദഗതി ബിൽ വെള്ളിയാഴ്ച വൈകുന്നേരം 5.01നാണു രാജ്യസഭയുടെ മേശപ്പുറത്തു വച്ചത്. അടുത്ത പ്രവൃത്തിദിവസമായ തിങ്കളാഴ്ചയായിരുന്നു ചർച്ച വച്ചിരുന്നത്. സഭാ നടപടിപ്രകാരം ഭേദഗതി നോട്ടീസ് നൽകാൻ അംഗങ്ങൾക്ക് ഒരു പ്രവൃത്തിദിവസമെങ്കിലും നൽകേണ്ടതുണ്ട്. അതും ലംഘിക്കപ്പെട്ടു. ചർച്ച നടത്തിയെന്നു സാങ്കേതികന്യായം പറയാനൊരു അവസരമൊരുക്കിയെന്നു മാത്രം.
പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിനത്തിൽ പ്രധാനമന്ത്രി നൽകിയ വാഗ്ദാനം ജലരേഖയെന്നു തെളിഞ്ഞുകൊണ്ടിരിക്കയാണ്. പ്രതിപക്ഷാംഗങ്ങൾ തങ്ങളുടെ എണ്ണം ഓർത്തു വിഷമിക്കേണ്ടെന്നും അവർ സഭാ നടപടികളിൽ സജീവമായി പങ്കെടുക്കണമെന്നും ഉത്സാഹത്തോടെ സംസാരിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഉപദേശം. പക്ഷേ, നിയമനിർമാണവേളയിൽപ്പോലും പ്രതിപക്ഷാംഗങ്ങൾക്കു സംസാരിക്കാൻ അവസരം നൽകുന്നില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ആ വാക്കുകൾക്കെന്തു വില?
രാജ്യസഭയിൽ ഇനിയും ഭൂരിപക്ഷത്തിലെത്തിയിട്ടില്ലാത്ത ഭരണപക്ഷം തങ്ങൾ പ്രത്യേക താത്പര്യമെടുത്ത് അവതരിപ്പിക്കുന്ന ബില്ലുകളും ഭേദഗതികളും ഏതുവിധേനയും പാസാക്കിയെടുക്കാൻ സഖ്യകക്ഷികളല്ലാത്ത പ്രാദേശിക പാർട്ടികളെക്കൂടി ചാക്കിട്ടുപിടിക്കുകയാണ്. പല ബില്ലുകളുടെയും ഭേദഗതികളുടെയും കാര്യത്തിൽ നയപരമായി ശക്തമായ വിയോജിപ്പുണ്ടെങ്കിലും അവർ ബിജെപിയുടെ സമ്മർദങ്ങൾക്കു വശംവദരാകുന്നു. ഒന്നാം മോദി സർക്കാർ നേരിട്ട പ്രധാന ഭരണ പ്രതിസന്ധികളിലൊന്ന് രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മയായിരുന്നു. ഇത്തവണ വിവരാവകാശനിയമ ഭേദഗതി രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ തങ്ങളുടെ എംപിമാരെയെല്ലാം ഹാജരാക്കാൻ ബിജെപി പ്രത്യേകം ശ്രദ്ധിച്ചു.
സഖ്യകക്ഷികളായ എഐഎഡിഎംകെ, ജനതാദൾ-യു, അകാലിദൾ, ശിവസേന, ലോക് ജനശക്തി പാർട്ടി, ആർപിഐ എന്നീ കക്ഷികളുടെ എല്ലാ അംഗങ്ങളും സഭയിൽ ഹാജരായി. ഇതിനു പുറമേ ബിജു ജനതാദളിലെ ഏഴു പേരുടെയും തെലുങ്കാനാ രാഷ്ട്രസമിതിയുടെ ആറ് എംപിമാരിൽ അഞ്ചു പേരുടെയും പിന്തുണകൂടി ലഭിച്ചതോടെ പ്രതിപക്ഷത്തെ പരാജയപ്പെടുത്താൻ ഭരണപക്ഷത്തിനു കഴിഞ്ഞു. പ്രതിപക്ഷത്താകട്ടെ, പലരും വിട്ടുനിന്നു. എൻസിപിയുടെയും ബിഎസ്പിയുടെയും അംഗങ്ങളാരും വോട്ടെടുപ്പു സമയത്തു ഹാജരുണ്ടായിരുന്നില്ല. അവിടെയും വോട്ടുകച്ചവടത്തിനു ശ്രമം നടന്നതായി ആരോപണമുണ്ട്. ബിജെപിയിലേക്കു കൂറുമാറിയെത്തിയ സി.എം. രമേഷ് എട്ടു ബാലറ്റുമായാണ് എത്തിയതെന്നു പ്രതിപക്ഷം ആരോപിച്ചു. പ്രാദേശിക പാർട്ടികളെ സ്വാധീനിക്കാൻ മന്ത്രിമാരെത്തന്നെ രംഗത്തിറക്കിയെന്നും അവർ ആക്ഷേപിക്കുന്നു.
സുപ്രധാനമായൊരു നിയമഭേദഗതിയുടെ സമയത്തു ചർച്ച നടത്തേണ്ടതിനു പകരം വോട്ടിംഗിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതു ജനാധിപത്യത്തിനു ചേർന്നതല്ല. വിവരാവകാശ ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്കു വിടുന്നതു തടയാൻ ശ്രമം നടക്കുന്ന കാര്യം പ്രതിപക്ഷം നേരത്തേ ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ ഉന്നയിച്ചിരുന്നു. പ്രതിപക്ഷം എന്തു പറഞ്ഞാലും തങ്ങൾ നിശ്ചയിച്ചിട്ടുള്ള രീതിയിൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകൂ എന്ന നിലപാട് ഉത്തരവാദിത്വമുള്ളൊരു ഭരണപക്ഷത്തിനു ഭൂഷണമല്ല.
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നാടു മുഴുവൻ വനമാക്കിയാൽ ജനങ്ങൾ എവിടെപ്പോകും?
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
ജനങ്ങളുടെ അവസരം ഇതാ വന്നിരിക്കുന്നു
ആർഷ സംസ്കൃതിയുടെ കാവ്യപുണ്യം
പോലീസിന്റെ ടൂൾ കിറ്റും പൗരന്റെ നിസ്സഹായതയും
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കർണാടകയുടെ സമീപനവും
വിവാദക്കടലിലെ മത്സ്യബന്ധനം
സമരം തീർക്കാൻ ചർച്ച തുടരണം
പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ സമയമായില്ലേ?
പഞ്ചാബിലെ ഇലക്ഷൻ ഫലം നൽകുന്ന സൂചനകൾ
ബിജെപിയുടെ ചാക്കിട്ടുപിടിത്തവും കോൺഗ്രസിന്റെ നിസഹായതയും
സാന്ത്വനസ്പർശത്തിന്റെ ആശ്വാസം നിഷേധിക്കരുത്
കുട്ടികളുടെ ഒളിച്ചോട്ടവും തകരുന്ന ബന്ധങ്ങളും
കേരളം വളരട്ടെ
അതിർത്തിയിൽ സമാധാനം വരട്ടെ
മലിനീകരണം കുറയ്ക്കണം, പക്ഷേ പാവങ്ങളെ കണ്ടംചെയ്യരുത്
കോവിഡ് ജാഗ്രതയിൽ ഉദാസീനത അപകടം
സർവകലാശാലാ സേവനങ്ങൾ വിദ്യാർഥികളുടെ അവകാശം
ഹിമാലയൻ ദുരന്തവും പാഠം പഠിക്കാത്തവരും
നാടു മുഴുവൻ വനമാക്കിയാൽ ജനങ്ങൾ എവിടെപ്പോകും?
അഭിപ്രായപ്രകടനം രാജ്യദ്രോഹമല്ല
മന്ത്രിസഭാ തീരുമാനങ്ങൾ നീതിപൂർവം നടപ്പാക്കണം
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Latest News
മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ
തൃശൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഏഴുപേര്‍ അറസ്റ്റില്‍
യുഎഇയിൽ കോവിഡ് ബാധിതർ 3498; 16 മരണം
പാലക്കാട്ട് ലോറിയിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം പിടികൂടി
സിങ്കുവിലേക്ക് പോകും കർഷകർക്കൊപ്പം ഇരിക്കും: നൊദീപ് കൗർ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top