മു​ണ്ട​ക്ക​യം ഈ​സ്റ്റ്: മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ധു​നി​ക സ​ർ​ജി​ക്ക​ൽ കെ​യ​ർ​ഫ്ലോ​റും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള മോ​ഡു​ലാ​ർ തിയറ്റ​ർ കോം​പ്ല​ക്സും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും മു​ഖ​മാ​ണ് എം​എം​ടി ഹോ​സ്പി​റ്റ​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രൂ​പ​താ​ധ്യ​ക്ഷ​നും എം​എം​ടി​എ​ച്ച് ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ളും എം​എം​ടി​എ​ച്ച് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, എം​എ​ൽ​എ മാ​രാ​യ വാ​ഴൂ​ർ സോ​മ​ൻ ,സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി ഒ​ഴ​ക്കോ​ട്ട​യി​ൽ, ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ കെ.​ടി. ബി​നു, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ജി​നി ഷം​സു​ദീ​ൻ, ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ.​സോ​ജി തോ​മ​സ് ക​ന്നാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള ആ​റ് ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​റു​ക​ൾ സ​ർ​ജി​ക്ക​ൽ ഐ​സി​യു, പോ​സ്റ്റ്ഓ​പ്പ​റേ​റ്റീ​വ് ഐ​സി​യു, ട്രാ​ൻ​സ്പ്ലാ​ന്‍റ് ഐ​സി​യു തു​ട​ങ്ങി​യ​വ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു. കൂ​ടാ​തെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ എ​മ​ർ​ജ​ൻ​സി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡ് കെ​യ​ർ സെ​ന്‍റ​ർ, റേ​ഡി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, സെ​ൻ​ട്ര​ൽ ഫാ​ർ​മ​സി, 60- പേ​ഷ്യ​ന്‍റ് റൂ​മു​ക​ളും പു​തി​യ ബി​ൽ​ഡിം​ഗി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.