ദേശീയപാതയിലെ വിള്ളൽ; കേന്ദ്രമന്ത്രി ഗഡ്കരിയെ മുഖ്യമന്ത്രി കാണും
Sunday, May 25, 2025 1:26 AM IST
തിരുവനന്തപുരം: ദേശീയപാതാ നിർമാണത്തിലെ അശാസ്ത്രീയത മൂലം പലയിടത്തും വിള്ളൽ വീണ സാഹചര്യത്തിൽ പരിഹാര മാർഗങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കാണും.
ജൂണ്‍ ആദ്യവാരം സിപിഎം കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗങ്ങൾക്കായി ഡൽഹിയിൽ പോകുന്ന മുഖ്യമന്ത്രി കേന്ദ്രമന്ത്രി നിതിൻഗഡ്കരിയെ കാണാൻ ശ്രമിക്കും.
ദേശീയപാതയുടെ തകർച്ചയെത്തുടർന്ന് നിർമാണക്ക ന്പനിയെ കരിന്പട്ടികയിൽപെടുത്തിയിരുന്നു. ഈസാഹചര്യത്തിൽ ദേശീയപാതാ നിർമാണം തടസപ്പെടാതിരിക്കാൻ സമാന്തര സംവിധാനം ഏർപ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.
അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു വരാനിരിക്കെ ദേശീയപാത നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.