കേരളത്തിലെ രണ്ട് റെയിൽവേസ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു
Friday, May 23, 2025 11:58 PM IST
കൊല്ലം: സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ റെയിൽവേ തീരുമാനം. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെള്ളറക്കാട് സ്റ്റേഷനുകളാണ് നിർത്തലാക്കുന്നത്.
തിങ്കളാഴ്ച മുതൽ രണ്ടിടത്തും പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് ഉണ്ടാകില്ല എന്നാണ് റെയിൽവേയുടെ അറിയിപ്പ്. നഷ്ടത്തിലായത് കാരണം അടച്ചുപൂട്ടുന്നു എന്നാണ് റെയിൽവേയുടെ വിശദീകരണം.