ത​​​ളി​​​പ്പ​​​റ​​​മ്പ്: ന​​​ട​​​ന്‍ സ​​​ന്തോ​​​ഷ് കീ​​​ഴാ​​​റ്റൂ​​​രി​​​ന്‍റെ മ​​​ക​​​ന്‍ യ​​​ദു​​​ശാ​​​ന്ത് ഉ​​​ള്‍​പ്പെ​​​ടെ നാ​​​ലു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​റം​​​ഗ​​​സം​​​ഘം മ​​​ർ​​​ദി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ത​​​ളി​​​പ്പ​​​റ​​​ന്പ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

യ​​​ദു​​​ശാ​​​ന്തി​​​നു പു​​​റ​​​മേ ഋ​​​ഷ​​​ഭ്, വി​​​വേ​​​ക്, അ​​​ര്‍​ജു​​​ന്‍ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ തൃ​​​ച്ചം​​​ബ​​​രം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സ​​​ന്തോ​​​ഷ്, പ്ര​​​ജീ​​​ഷ്, ശ്രീ​​​കാ​​​ന്ത്, ഷി​​​ജു ,അ​​​ക്ഷ​​​യ്, മ​​​ഹേ​​​ഷ് എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഒ​​​ന്‍​പ​​​ത​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ത​​​ളി​​​പ്പ​​​റ​​​മ്പ് ചി​​​ന്മ​​​യ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ സ​​​ഹ​​​പാ​​​ഠി​​​യു​​​ടെ പി​​​റ​​​ന്നാ​​​ളാ​​​ഘോ​​​ഷ​​​ത്തി​​​ന് എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ. പ​​​രി​​​പാ​​​ടി ക​​​ഴി​​​ഞ്ഞ് തി​​​രി​​​ച്ചു​​​പോ​​​ക​​​വേ സ്കൂ​​​ളി​​​നു മു​​​ന്നി​​​ൽ​​വ​​​ച്ച് മ​​​ര്‍​ദ​​​ന​​​മേ​​​റ്റ ഇ​​​വ​​​ര്‍ സ​​​മീ​​​പ​​​ത്തെ ഒ​​​രു വീ​​​ട്ടി​​​ല്‍ ക​​​യ​​​റി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ത​​​ളി​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.


“മ​​​ർ​​​ദി​​​ച്ച​​​ത് ത​​​ന്‍റെ മ​​​ക​​​നാ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ട്”

ത​​​ന്‍റെ മ​​​ക​​​നാ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞു​​​കൊ​​​ണ്ടാ​​​ണു യ​​​ദു​​​വി​​നു നേരേ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​തെ​​​ന്നു സ​​​ന്തോ​​​ഷ് കീ​​​ഴാ​​​റ്റൂ​​​ർ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​​റ​​​ഞ്ഞു. മ​​​ർ​​​ദ​​​നം ഉ​​​ണ്ടാ​​​യ സ്ഥ​​​ലം സാ​​​മൂ​​​ഹ്യ​​​വി​​​രു​​​ദ്ധ​​​രു​​​ടെ താ​​​വ​​​ള​​​മാ​​​ണെ​​​ന്നും ഒ​​​രു​​​പ​​​ക്ഷെ നാ​​​ട​​​കം ക​​​ളി​​​ച്ച​​​തി​​​ന്‍റെ പ​​​ക​​​യാ​​​കാം മ​​​ർ​​​ദ​​​ന​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നും സ​​​ന്തോ​​​ഷ് പ​​​റ​​​ഞ്ഞു.