കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ നൽകി
Thursday, May 22, 2025 12:56 AM IST
കൊച്ചി: കത്തോലിക്കാസഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നൽകുന്നവര്ക്കായി ഏര്‍പ്പെടുത്തിയ കെസിബിസി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡുകൾ സമ്മാനിച്ചു.
എറണാകുളം പാപ്പാളി ഹാളില്‍ നടന്ന സമ്മേളനത്തിൽ ഡോ. ജയിംസ് ടി. ജോസഫ് (തിരുവനന്തപുരം മേജര്‍ അതിരൂപത), യു.കെ. സ്റ്റീഫന്‍ (കോട്ടയം), ജോസഫ് അലോഷ്യസ് (വരാപ്പുഴ) എന്നിവർ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അധ്യക്ഷനായിരുന്നു.
വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. പിഒസി ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണില്‍, ഫാ. വിന്‍സന്റ് നടുവിലെപറമ്പില്‍, ഫാ. ജോര്‍ജ് നടയ്ക്കല്‍ എന്നിവർ പ്രസംഗിച്ചു.