കോതമംഗലം രൂപതയിലെ വൈദികരുടെയും സന്യസ്തരുടെയും മഹാസംഗമം നടത്തി
Thursday, May 22, 2025 12:56 AM IST
മൂവാറ്റുപുഴ: കോതമംഗലം രൂപതയിൽനിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുശ്രൂഷ ചെയ്യുന്ന വൈദികരുടെയും സന്യസ്തരുടെയും മഹാസംഗമം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്നു.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ ബിഷപ് എമെരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി.
ഇൻഡോർ ബിഷപ് മാർ തോമസ് കുറ്റിമാക്കൽ, ഇൻഡോർ ബിഷപ് എമെരിറ്റസ് മാർ ചാക്കോ തോട്ടുമാരിക്കൽ, ഇറ്റാനഗർ ബിഷപ് മാർ ബെന്നി എടത്തട്ടേൽ, ഇറ്റാനഗർ ബിഷപ് എമെരിറ്റസ് മാർ ജോണ് കാട്ടറുകുടിയിൽ എന്നിവർ മിഷൻ അനുഭവങ്ങൾ പങ്കുവച്ചു.
രൂപത വികാരി ജനറാൾമാരായ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ, റവ. ഡോ. വിൻസെന്റ് നെടുങ്ങാട്ട്, എംപിമാരായ ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ് എന്നിവർ പ്രസംഗിച്ചു.
ചെറുപുഷ്പ മിഷൻ ലീഗ് കോതമംഗലം രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന മിഷൻ സംഗമത്തിൽ മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. മാത്യു രാമനാട്ട്, ചാൻസലർ ഫാ. ജോസ് കുളത്തൂർ, പ്രോക്യുറേറ്റർ ഫാ. ജോസ് പുൽപറന്പിൽ, മിഷൻ ലീഗ് രൂപത പ്രസിഡന്റ് ഡെൻസൻ ഡൊമിനിക്, നിയുക്ത പ്രസിഡന്റ് സജിൽ ജോർജ്, ജോയിന്റ് ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എസ്എച്ച്, സെക്രട്ടറി ജെറി ജി. അറയ്ക്കൽ, ഓർഗനൈസർ കെവിൻ ജോസഫ്, ആകാശ് ബിബിൻ ജോണ്, ജിജോ തോമസ്, ജെഫിൻ നോബിൾ, ആബേൽ മാത്യു, റോഷ്നി ബി. കരിന്പാനിയിൽ, ബിൻസി ബെന്നി തുടങ്ങിയവർ നേതൃത്വം നൽകി. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നായി 150 ഓളം മിഷനറിമാർ പങ്കെടുത്തു.
വൈദികർ, പ്രൊവിൻഷ്യൽ സുപ്പീരിയേഴ്സ്, പാസ്റ്ററൽ കൗണ്സിൽ അംഗങ്ങൾ എന്നിവരുൾപ്പെടെ 250 ഓളം പേർ സന്നിഹിതരായിരുന്നു.