ഫിസിയോതെറാപ്പിസ്റ്റിനു പേരിനു മുന്നില്‍ ഡോക്ടര്‍ എന്നു ചേര്‍ക്കാം
Thursday, May 22, 2025 12:56 AM IST
തിരുവനന്തപുരം: പുതുക്കിയ പാഠ്യ പദ്ധതി പ്രകാരം ഫിസിയോതെറാപ്പിസ്റ്റിന്റെ പേരിനു മുന്നില്‍ ഡോക്ടര്‍ എന്നു ചേര്‍ക്കാം.
പേരിനു മുന്നില്‍ ഡോക്ടര്‍ എന്നു ചേര്‍ക്കുമ്പോള്‍ ഫിസിയോതെറാപ്പിസ്റ്റെന്ന് അടയാളപ്പെടുത്തുന്ന പി.ടി. എന്നീ അക്ഷരങ്ങള്‍ പേരിനു ശേഷം ഉപയോഗിക്കണമെന്നു പുതിയ പാഠ്യപദ്ധതിയില്‍ പറയുന്നു.
ഫിസിയോതെറാപ്പിയില്‍ പിജി ഡിപ്ലോമ കോഴ്സുകളുണ്ടെങ്കിലും പുതുക്കിയ പാഠ്യ പദ്ധതിയില്‍ ബാച്ച്ലര്, മാസ്റ്റേഴ്സ് ഡിഗ്രികള്ക്കാണ് പ്രാമുഖ്യം. അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ മാസ്റ്റേഴ്സ് ഡിഗ്രി നേടണമെന്നും പാഠ്യപദ്ധതിയില്‍ നിര്‍ദേശമുണ്ട്. നീറ്റ് പരീക്ഷയുടെ റാങ്ക് പട്ടികയില്‍ നിന്നാണ് ഫിസിയോതെറാപ്പി ഡിഗ്രി പ്രോഗ്രാമിനും അഡ്മിഷന് നല്‍കുക.
ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കാലാവധി നാലര വര്‍ഷത്തില്‍ നിന്നും അഞ്ചു വര്‍ഷമാക്കുന്നതെന്നും പുതുക്കിയ പാഠ്യ പദ്ധതിയില്‍ പറയുന്നു. രണ്ടാം വര്‍ഷം മുതല്‍ പ്രായോഗിക പരിശീലനം നല്‍കും.