നിയന്ത്രിത നായാട്ട്: മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് ഇൻഫാം
Thursday, May 22, 2025 12:56 AM IST
കാഞ്ഞിരപ്പള്ളി: വന്യമൃഗ ശല്യം പരിഹരിക്കുന്നതിനായി നിയന്ത്രിത നായാട്ടിന് അനുമതിതേടുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതീക്ഷാജനകവും സ്വാഗതാര്‍ഹവുമാണെന്ന് ഇന്‍ഫാം ദേശീയ സമിതി അഭിപ്രായപ്പെട്ടു.
കെസിബിസിയുടെ കീഴിലുള്ള ഇന്‍ഫാം കര്‍ഷക സംഘടന വന്യമൃഗ ശല്യങ്ങളില്‍നിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടി കാലങ്ങളായി സര്‍ക്കാരിനോടും രാഷ്ട്രീയ നേതൃത്വങ്ങളോടും ഇക്കാര്യം ആവശ്യപ്പെട്ടുവരികയായിരുന്നു. ഇപ്പോള്‍ ഈ വിഷയം കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏറ്റെടുക്കുകയും മുഖ്യമന്ത്രി തന്നെ ഈ പ്രശ്നപരിഹാരത്തിന് നേരിട്ട് ഇടപെടുകയും ചെയ്യുന്നത് പ്രത്യാശാഭരിതമാണെന്ന് ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ. ജോസ് മോനിപ്പള്ളി, ഫാ. ജോസ് തറപ്പേല്‍, ദേശീയ കമ്മിറ്റി അംഗങ്ങളായ മാത്യു മാമ്പറമ്പില്‍, ജോയി തെങ്ങുംകുടി, ജെയ്സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയ്, സണ്ണി അരഞ്ഞാണിപുത്തന്‍പുരയില്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ടോം അറയ്ക്കപ്പറമ്പില്‍, തോമസ് തുപ്പലഞ്ഞിയില്‍, തോമസ് മറ്റം എന്നിവര്‍ പ്രസംഗിച്ചു.