പ്രതിഭകൾക്ക് ദീപികയുടെ ആദരം; രജിസ്ട്രേഷൻ തുടരുന്നു
Wednesday, May 21, 2025 1:05 AM IST
കോട്ടയം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ദീപിക ആദരിക്കുന്നു. മേഖലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന "ആദരം-2025' പ്രോഗ്രാമുകളിലാണ് വിദ്യാർഥികളെ ആദരിക്കുന്നത്.
എസ്എസ്എൽസിക്ക് ഒന്പതോ അതിലധികമോ വിഷയങ്ങൾക്ക് എ പ്ലസ് നേടിയവർ, സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിൽ 90 ശതമാനത്തിൽ അധികം മാർക്ക് നേടിയവർ, പ്ലസ് ടു കേരള സിലബസിൽ അഞ്ചോ അതിലധികമോ വിഷയങ്ങൾക്ക് എ പ്ലസ് നേടിയവർ, സിബിഎസ്ഇ, ഐഎസ്സി വിഭാഗങ്ങളിൽ 90 ശതമാനത്തിൽ അധികം മാർക്ക് നേടിയവർ എന്നിവരെയാണ് ആദരിക്കുന്നത്.
രജിസ്റ്റർ ചെയ്യുന്ന അർഹരായ വിദ്യാർഥികൾക്കാണ് സമ്മേളനവേദികളിൽ ആദരവ് ലഭിക്കുക. പങ്കെടുക്കുന്നവർ സർട്ടിഫിക്കറ്റിന്റെ കോപ്പിയും രജിസ്റ്റർ ചെയ്തതിന്റെ സ്ക്രീൻഷോട്ടും കൊണ്ടുവരേണ്ടതാണ്. അനുയോജ്യമായ സെന്ററുകൾ രജിസ്ട്രേഷൻ സമയത്ത് തെരഞ്ഞെടുക്കാം.
വിദ്യാർഥികൾ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ (https://deepika.com/adharam2025/registration.aspx) ക്ലിക്ക് ചെയ്യുകയോ ഒപ്പമുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യുക.