കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണം: ജുഡീഷൽ കമ്മീഷന്റെ കാലാവധി നീട്ടി
Wednesday, May 21, 2025 1:04 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത്- ഹവാല കടത്ത് കേസുമായി ബന്ധപ്പെട്ടു കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേയുള്ള അന്വേഷണത്തിനു സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റീസ് വി.കെ. മോഹനൻ ജുഡീഷൽ കമ്മീഷന്റെ കാലാവധി ആറുമാസത്തേക്കുകൂടി നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
2020 ജൂലൈ മുതൽ വിവിധ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കാനാണ് ജുഡീഷൽ കമ്മീഷനെ നിയോഗിച്ചത്.
സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികൾ നിയമവിരുദ്ധമായ നടപടികളെടുത്തിട്ടുണ്ടോയെന്നാണ് കമ്മീഷൻ പരിശോധിക്കുന്നത്. കമ്മീഷൻ പ്രവർത്തനം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. പിന്നീട് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു അന്വേഷണം സ്റ്റേ ചെയ്ത നടപടി ഒഴിവാക്കി.