കീം 2025: ബ്രില്ല്യന്റ് പാലായ്ക്ക് മികച്ച നേട്ടം
Wednesday, May 21, 2025 1:04 AM IST
പാലാ: സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയായ കീം 2025 സ്കോര്‍ പ്രഖ്യാപിച്ചപ്പോള്‍ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ ഏഴു വിദ്യാര്‍ഥികള്‍ 100 പെര്‍സെന്റൈല്‍ സ്കോര്‍ നേടി മികച്ച നേട്ടം കൈവരിച്ചു.
അക്ഷയ് ബിജു, ഹരികിഷന് ബൈജു, അദില്‍ സയാന്, ജോണ്‍ ഷിനോജ്, എമില്‍ ഐപ്പ് സ്കറിയ, അനഘ അനില്‍, ഋഷികേശ് ആര്. ഷേണായി എന്നിവരാണ് മികച്ച വിജയം കരസ്ഥമാക്കിയത്.
80 വിദ്യാര്‍ഥികൾക്ക് 99.9 പെര്‍സെന്റൈല്‍ സ്കോര്‍ നേടി. 99 പെര്സെന്റൈലിനു മുകളില്‍ 700ഉം 98 പെര്സെന്റൈലിനു മുകളില്‍ 1200ഉം 97 പെര്സെന്റൈലിനു മുകളില്‍ 1800ഉം 96 പെര്സെന്റൈലിനു മുകളില്‍ 2400ഉം 95 പെര്സെന്റൈലിനു മുകളില്‍ 3000ത്തിലധികം വിദ്യാര്‍ഥികളും മികച്ച വിജയം കൈവരിച്ചു.
അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നിര്‍ലോപമായ സഹകരണമാണ് ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന്റെ എല്ലാ നേട്ടത്തിനും കാരണമെന്ന് ഡയറക്ടര്‍മാര്‍ പറഞ്ഞു. ഉന്നതവിജയം കരസ്ഥമാക്കിയവരെ ഡയറക്ടര്‍മാരും അധ്യാപകരും ചേര്‍ന്ന് അനുമോദിച്ചു.
റിപ്പീറ്റേഴ്സ് പ്രോഗ്രാമില്‍ അഡ്മിഷന് നേടാം
പ്ലസ്ടു പഠനത്തിനുശേഷം മെഡിക്കല്‍, എൻജിനിയറിംഗ് പ്രവേശനത്തിനായുള്ള ഒരു വര്‍ഷത്തെ തീവ്രപരിശീലനം സാധ്യമാകുന്ന റിപ്പീറ്റേഴ്സ് 2026 ബാച്ചിലേക്ക് ഇപ്പോള്‍ അഡ്മിഷന് തുടങ്ങി. ഓണ്‍ലൈന്‍ ബാച്ചിലേക്കും ഇപ്പോള്‍ അഡ്മിഷന് നേടാവുന്നതാണ്. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. പ്ലസ്ടു മാര്‍ക്കിന്റെയും 2025 വര്‍ഷത്തെ നീറ്റ് /ജെഇഇ സ്കോറിന്റെയും അടിസ്ഥാനത്തില്‍ ട്യൂഷന് ഫീസും ഹോസ്റ്റല്‍ ഫീസും ഉള്‍പ്പെടെ 100 ശതമാനം വരെ വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കുള്ള അവസരവും നല്കുന്നു.
നിശ്ചിത പ്രവേശന മാനദണ്ഡം ഇല്ലാത്തവര്‍ക്ക് അഡ്മിഷനും സ്കോളര്ഷിപ്പിനുമായുള്ള സ്ക്രീനിംഗ് ടെസ്റ്റ് 28ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍വച്ച് നടത്തപ്പെടുന്നു. 26 വരെ രജിസ്റ്റര്‍ ചെയ്യാം. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ‘ബ്രില്ല്യന്റ് സ്റ്റുഡന്റ് മൈത്രി’സ്കീമില്‍ ഉള്‍പ്പെടുത്തി വിവിധങ്ങളായ സ്കോളര്‍ഷിപ്പുകള്‍ നല്‍കും.
പ്ലസ് വണ്‍, പ്ലസ് ടു പഠനത്തോടൊപ്പം അവധിദിവസങ്ങളില്‍ മെഡിക്കല്‍, എൻജിനിയറിംഗ് പ്രവേശനത്തിനായി പരിശീലനം നല്കുന്ന ലോംഗ് ടേം 2027 ഓഫ്ലൈന് ആൻഡ് ഓണ്‍ലൈന്‍ ബാച്ചിലേക്ക് ഇപ്പോള്‍ അഡ്മിഷന് നേടാം.
5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍തലം മുതല്‍ സയന്‍സ്, മാത്സ് വിഷയങ്ങളെ ആഴത്തില്‍ പഠിപ്പിക്കുന്നതിനും മത്സരപരീക്ഷകളുടെ അഭിരുചി വളര്‍ത്തുന്നതിനായുള്ള ഫൗണ്ടേഷന് പ്രോഗ്രാമിലേക്കുള്ള പ്രവേശനപരീക്ഷ മേയ് 25, ജൂണ്‍ ഒന്ന് തീയതികളില്‍ ഓണ്‍ലൈനായി നടക്കും.
പ്രസ്തുത പ്രോഗ്രാമില്‍ അഡ്മിഷന് നേടുന്നവര്‍ക്ക് സൗജന്യ ട്യൂഷനും നല്‍കും. 6 മുതല്‍ 12 വരെ ക്ലാസുകളില്‍ സ്റ്റേറ്റ്, സിബിഎസ്ഇ സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബ്രില്ല്യന്റ് ട്യൂഷന് ക്ലാസുകള്‍ ഓണ്‍ലൈനായി ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും www.brilliantpala.org ഫോണ്‍: 0482-2206100