നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാ ചരിത്രത്തിലെ നാഴികക്കല്ല്: അഡ്വ. വി.സി. സെബാസ്റ്റ്യൻ
Wednesday, May 21, 2025 1:04 AM IST
കൊച്ചി: 1700 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന നിഖ്യാ സൂനഹദോസ് ക്രൈസ്തവ സഭാ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും സൂനഹദോസ് പ്രഖ്യാപനങ്ങള്‍ സഭയുടെ ആഗോള വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
ആധുനിക കാലഘട്ടത്തില്‍ വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങള്‍ തമ്മില്‍ കൂടുതല്‍ ഐക്യം ഊട്ടിയുറപ്പിച്ച് പ്രാർഥനയോടെ പ്രവര്‍ത്തനനിരതമാകണമെന്ന സന്ദേശമാണ് സൂനഹദോസിന്റെ 1700-ാം വാര്‍ഷികം നൽകുന്നത്.
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ലെയോ പതിനാലാമന്‍ മാര്‍പാപ്പയുള്‍പ്പെടെ വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര് സൂനഹദോസ് വാര്‍ഷികത്തില്‍ പങ്കെടുക്കുന്നത് ലോകമെമ്പാടുമുള്ള ക്രൈസ്തവസമൂഹത്തില്‍ പുത്തനുണര്‍വും പ്രതീക്ഷയുമേകുന്നുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.