100 ദിനം പിന്നിട്ട് ആശാ സമരം: സമരപ്പന്തങ്ങളുയർത്തി പ്രതിഷേധം
Wednesday, May 21, 2025 1:05 AM IST
തിരുവനന്തപുരം: ആശാ സമരത്തിന്റെ നൂറാം ദിനത്തിൽ സമരസന്ദേശവുമായി ആശാ വർക്കർമാർ സമരപ്പന്തങ്ങൾ ഉയർത്തി. കവി റോസ് മേരി സമരപ്പന്തങ്ങൾക്ക് തീ പകർന്നു നൽകി. സമരനേതാക്കളായ എ. സബൂറ, എസ്.ബി. രാജി , ബിന്ദു കണ്ണമ്മൂല തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
സമരവേദിയിൽ നടന്ന നൂറാം ദിന സമ്മേളനത്തിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മിനി അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കെ.പി. റോസമ്മ, രാപകൽ സമരയാത്രാ അംഗങ്ങളായ പത്മജം, ഉഷ ഉഴമലയ്ക്കൽ, ഗിരിജ, ശാന്തമ്മ, മണികുമാരി തുടങ്ങിയവർ പ്രസംഗിച്ചു.
നൂറാം ദിവസം ഐക്യദാർഢ്യം അർപ്പിച്ച് ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ പി.സി. വിഷ്ണു നാഥ്, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, കോണ്ഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാർ, എം. ലിജു, ടി. ശരത്ചന്ദ്ര പ്രസാദ്, കൈമനം പ്രഭാകരൻ, മഹിളാ കോണ്ഗ്രസ് നേതാവ് ലക്ഷ്മി എന്നിവർ സമരവേദിയിൽ എത്തി.