ഹൈക്കോടതി റിപ്പോര്‍ട്ട് തേടി
Wednesday, May 21, 2025 1:05 AM IST
കൊച്ചി: മലപ്പുറം കൂരിയാട് പണി നടന്നുവരുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്നതില്‍ ഹൈക്കോടതി ദേശീയപാതാ അഥോറിറ്റിയുടെ റിപ്പോര്‍ട്ട് തേടി.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നടപടി.
റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ അടിയന്തര നടപടികളെടുക്കുമെന്നും ഇതിനായി ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടക്കുകയാണെന്നും എന്‍എച്ച്എഐ അറിയിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.