കടന്നൽ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ ഭർത്താവിനു നഷ്ടപരിഹാരം
Wednesday, May 21, 2025 1:04 AM IST
തിരുവനന്തപുരം: കടന്നൽ ആക്രമണത്തിൽ മരിച്ച ഇടുക്കി സൂര്യനെല്ലി സ്വദേശി എസ്തെറിന്റെ ഭർത്താവ് ബാലകൃഷ്ണനു പ്രത്യേക കേസായി പരിഗണിച്ച് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
അപകടത്തെത്തുടർന്ന് 75 ശതമാനം ഭിന്നശേഷിത്വം സംഭവിച്ച വി.പി. ഹസ്തയെ ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിലനിർത്തുന്നതിന് ഭക്ഷ്യസുരക്ഷാ ഓഫീസറുടെ ഒരു സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിക്കും.
കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ സീനിയർ കോ-ഓപറേറ്റീവ് ഇൻസ്പെക്ടർ തസ്തികയിൽ സേവനം അനുഷ്ഠിക്കുന്ന എം.എ. സതിയെ ശാരീരിക അവശത നേരിടുന്ന സാഹചര്യത്തിൽ സൂപ്പർ ന്യൂമററി സൃഷ്ടിച്ച് സർവീസിൽ നിലനിർത്തും.