തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ര്‍ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ 2025-26ലെ ​​​ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി​​​യു​​​ള്ള സ്ഥ​​​ലംമാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട താ​​​ത്കാ​​​ലി​​​ക പ​​​ട്ടി​​​ക (പ്രൊ​​​വി​​​ഷ​​​ണ​​​ൽ ലി​​​സ്റ്റ്)www.dhsetransfer. kerala.gov.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ലി​​​സ്റ്റി​​​ന്മേ​​​ല്‍ പ​​​രാ​​​തി​​​ക​​​ള്‍ 24ന​​​കം dhsetrans [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ല്‍ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പ്രൊ​​​ഫൈ​​​ല്‍ അ​​​പ്‍​ഡേ​​​റ്റ് ചെ​​​യ്യാ​​​ന്‍ നി​​​ര​​​വ​​​ധി അ​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ന​​​ൽ​​​കി​​​യി​​​ട്ടും അ​​​വ കൃ​​​ത്യ​​​മാ​​​ക്കാ​​​ത്ത​​​തു​​​മൂ​​​ലം അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സേ​​​വ​​​ന കാ​​​ല​​​യ​​​ള​​​വ് ലി​​​സ്റ്റി​​​ല്‍ കു​​​റ​​​വാ​​​യി കാ​​​ണു​​​ന്നു​​​വെ​​​ങ്കി​​​ല്‍ അ​​​ത്ത​​​രം പ​​​രാ​​​തി​​​ക​​​ള്‍ ഇ​​​നി പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.

പ​​​രി​​​ര​​​ക്ഷി​​​തം, മു​​​ന്‍​ഗ​​​ണ​​​ന, അ​​​നു​​​ക​​​മ്പാ​​​ര്‍​ഹം വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും രേ​​​ഖ​​​ക​​​ളും ന​​​ല്‍​കി ആ​​​നു​​​കൂ​​​ല്യം പ​​​റ്റു​​​ന്ന​​​വ​​​ർ ലി​​​സ്റ്റി​​​ലു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​തി​​​നെ​​​തി​​​രേ മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്കും പ​​​രാ​​​തി ന​​​ൽ​​​കാം.

8209 അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ജ​​​ന​​​റ​​​ല്‍ ട്രാ​​​ന്‍​സ്ഫ​​​റി​​​നാ​​​യി ഈ ​​​വ​​​ര്‍​ഷം ല​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ല്‍ 4694 അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് മ​​​റ്റു സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കും 3245 അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് അ​​​വ​​​ര്‍ നി​​​ല​​​വി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന സ്കൂ​​​ളു​​​ക​​​ളി​​​ലേ​​​ക്കും പ്രൊ​​​വി​​​ഷ​​​ണ​​​ല്‍ ലി​​​സ്റ്റ് പ്ര​​​കാ​​​രം ട്രാ​​​ന്‍​സ്ഫ​​​ര്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ 3607 അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് അ​​​വ​​​രു​​​ടെ ഒ​​​ന്നാ​​​മ​​​ത്തെ ചോ​​​യ്സും 768 അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് ര​​​ണ്ടാ​​​മ​​​ത്തെ ചോ​​​യ്സും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. 467 അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് മൂ​​​ന്നാ​​​മ​​​ത്തെ​​​യും 316 അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് നാ​​​ലാ​​​മ​​​ത്തെ​​​യും ചോ​​​യ്സു​​​ക​​​ള്‍ ല​​​ഭി​​​ച്ചു.