കാട്ടാനയുടെ ആക്രമണത്തിൽ കർഷകനു പരിക്ക്
Wednesday, May 21, 2025 1:05 AM IST
പാലക്കാട്: കഞ്ചിക്കോട് ചെല്ലൻകാവിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകനു പരിക്കേറ്റു. ചെല്ലൻകാവ് സ്വദേശി സുന്ദരനാണ് പരിക്കേറ്റത്.
മാവിൻതോട്ടത്തിൽവച്ചാണ് ആനയുടെ ആക്രമണമുണ്ടായത്. ഇടുപ്പിനും തോളെല്ലിനും പരിക്കേറ്റു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള സുന്ദരന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൊട്ടുമുന്നിൽ കാട്ടാനയെ കണ്ട് ഓടിയപ്പോൾ പരിക്കേൽക്കുകയായിരുന്നു.
തിങ്കളാഴ്ച അർധരാത്രി മലന്പുഴ കഞ്ചിക്കോട് റോഡിൽ സ്കൂട്ടർയാത്രികരായ ഇതരസംസ്ഥാന തൊഴിലാളികൾക്കു നേരേയും കാട്ടാനയുടെ ആക്രമണമുണ്ടായി.