വടക്കൻ കേരളത്തിൽ തീവ്ര മഴസാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Wednesday, May 21, 2025 1:05 AM IST
തിരുവനന്തപുരം: അടുത്ത നാലുദിവസംകൂടി സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് വരും ദിവസങ്ങളിലും മഴ തീവ്രമാകാൻ സാധ്യതയെന്നാണു നിഗമനം.
ഏഴ് ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വെള്ളിയാഴ്ചയുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.