ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്
Thursday, May 22, 2025 1:40 AM IST
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. 3.30 മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ അപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
വെബ്സൈറ്റ്:
results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in
മൊബൈൽ ആപ്പ്:
PRD Live, SAPHALAM 2025, iExaMS - Kerala.