ബസീലിയൂസ് പാണാട്ട് സിഎസ്റ്റി ഫൗണ്ടേഷൻ വാർഷികവും അവാർഡ് ദാനവും
Thursday, May 22, 2025 12:56 AM IST
അങ്കമാലി: ചെറുപുഷ്പ സഭാസ്ഥാപകനായ ഫാ. ബസീലിയൂസ് പാണാട്ടിന്റെ വ്രതവാഗ്ദാന പ്ലാറ്റിനം ജൂബിലിയുടെയും വിശുദ്ധ കൊച്ചുത്രേസ്യായുടെ വിശുദ്ധപദവി പ്രഖ്യാപന ശതാബ്ദിയുടെയും ഭാഗമായി ബസീലിയൂസ് പാണാട്ട് സിഎസ്റ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ ഒരുക്കുന്ന അവാർഡ് ദാനവും വാർഷികാഘോഷവും നാളെ നടക്കും.
വൈകുന്നേരം നാലിന് മൂക്കന്നൂർ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം ഗോരഖ്പുർ രൂപത മുൻ ബിഷപ് മാർ തോമസ് തുരുത്തിമറ്റം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.സി.ജോസഫ് അധ്യക്ഷത വഹിക്കും. സിഎസ്റ്റി സുപ്പീരിയർ ജനറൽ റവ. ഡോ. ജോജോ ജോസഫ് വരകുകാലായിൽ മുഖ്യപ്രഭാഷണം നടത്തും. മൂക്കന്നൂർ ഫൊറോന വികാരി ഫാ. ജോസ് പൊള്ളയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ്, സിഎസ്റ്റി പ്രൊവിൻഷ്യൽ സുപ്പീരിയർമാരായ ഫാ. ജോർജ് ആലുക്ക, ഫാ. സാബു കണ്ടംകെട്ടിയിൽ, ഫാ.ജോൺസൺ വരകപറമ്പിൽ, റവ.ഡോ. ജീജോ ഇണ്ടിപറമ്പിൽ, വികാർ ജനറൽ ഫാ. ജോർജ് ആറാഞ്ചേരി, ലിറ്റിൽ ഫ്ലവർ ആശ്രമം സുപ്പീരിയർ ബ്രദർ ജോർജ് കൊട്ടാരംകുന്നേൽ, ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് എം.പി. പൗലോസ്, സെക്രട്ടറി പവിയാനോസ് എന്നിവർ പ്രസംഗിക്കും.
ഈ വർഷത്തെ അവാർഡ് മോൺ. വർഗീസ് ഞാളിയത്ത്, സിസ്റ്റർ മരിയ ലിസ് എന്നിവർക്കു നൽകും.