നടിയെ ആക്രമിച്ച കേസ്: അന്തിമവാദത്തിന് കൂടുതല്‍ സമയം അനുവദിച്ചു
Thursday, May 22, 2025 12:56 AM IST
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അന്തിമവാദത്തിന് കൂടുതല്‍ സമയം ചോദിച്ചു നല്കിയ അപേക്ഷ വിചാരണക്കോടതി അംഗീകരിച്ചു. അഞ്ചു ദിവസത്തെ അധികസമയമാണു സര്‍ക്കാര്‍ ചോദിച്ചത്.
ഇതേത്തുടര്‍ന്ന് കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാദം കേള്‍ക്കുന്നത് തുടരും. അന്തിമവാദം സംബന്ധിച്ച് കൂടുതല്‍ മറുപടി നല്‍കാനുണ്ടെന്ന് പ്രതിഭാഗവും ആവശ്യപ്പെട്ടിരുന്നു.
വാദം പൂര്‍ത്തിയായ ശേഷമായിരിക്കും വിധിപ്രഖ്യാപനം സംബന്ധിച്ച തീയതി പ്രഖ്യാപിക്കുക. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടി ആക്രമണത്തിനിരയായത്. നടന് ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്.