തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ന​​​ട​​​പ്പ് സീ​​​സ​​​ണി​​​ലെ നെ​​​ല്ലി​​​ന്‍റെ സം​​​ഭ​​​ര​​​ണ​​​വി​​​ല ഉ​​​ട​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും അ​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ 100 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ച​​​താ​​​യും ഭ​​​ക്ഷ്യ-​​​പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.

2024-25 സീ​​​സ​​​ണി​​​ലെ ഒ​​​ന്നാം​​​വി​​​ള​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നും സം​​​ഭ​​​രി​​​ച്ച 145619.915 മെ​​​ട്രി​​​ക് ട​​​ൺ നെ​​​ല്ലി​​​ന്‍റെ സം​​​ഭ​​​ര​​​ണ​​​വി​​​ല പൂ​​​ർ​​​ണ​​​മാ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ര​​​ണ്ടാം​​​വി​​​ള​​​യി​​​ൽ ഇ​​​തി​​​ന​​​കം 142217 ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നാ​​​യി 366610.498 മെ​​​ട്രി​​​ക് ട​​​ൺ നെ​​​ല്ല് സം​​​ഭ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

സം​​​ഭ​​​ര​​​ണ​​​വി​​​ല​​​യാ​​​യി 212.86 കോ​​​ടി രൂ​​​പ ഇ​​​തു​​​വ​​​രെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കി. ഇ​​​പ്പോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച 100 കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് 152 കോ​​​ടി രൂ​​​പ കൂ​​​ടി ല​​​ഭ്യ​​​മാ​​​കും. ഇ​​​തോ​​​ടെ ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നും സം​​​ഭ​​​രി​​​ച്ച നെ​​​ല്ലി​​​ന്‍റെ വി​​​ല പൂ​​​ർ​​​ണ​​​മാ​​​യും കൊ​​​ടു​​​ത്തു​​​തീ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ക​​​രു​​​തു​​​ന്ന​​​താ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


സം​​​ഭ​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​വ​​​ശ്യ​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വി​​​ന്യ​​​സി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. നെ​​​ല്ല് സം​​​ഭ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ നി​​​ന്ന് 1,108 കോ​​​ടി രൂ​​​പ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ല​​​ഭി​​​ക്കാ​​​നു​​​ണ്ടെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.