കിടപ്പുരോഗിയായ ഭാര്യയെ വയോധികൻ ശ്വാസംമുട്ടിച്ചു കൊന്നു
Thursday, May 22, 2025 12:56 AM IST
ഷൊർണൂർ: തൃത്താലയില്‍ കിടപ്പുരോഗിയായ ഭാര്യയെ വയോധികൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. തൃത്താല അരീക്കാട് സ്വദേശി മുരളീധരനാണ് (62) ഭാര്യ ഉഷ നന്ദിനിയെ (57) കൊലപ്പെടുത്തിയത്.
ഇന്നലെ രാവിലെ ഒമ്പതോടെയാണു സംഭവമെന്നു തൃത്താല പോലീസ് അറിയിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക വിവരം മുരളീധരന്തന്നെയാണ് ബന്ധുക്കളുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ചത്.