സംസ്ഥാനത്ത് 1211 കോടി രൂപയുടെ നാലു നിക്ഷേപ പദ്ധതികൾക്കു തുടക്കമായി: മന്ത്രി പി. രാജീവ്
Thursday, May 22, 2025 12:56 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 1211 കോടി രൂപയുടെ നാലു നിക്ഷേപ പദ്ധതികൾക്കു തുടക്കമായെന്നു മന്ത്രി പി.രാജീവ്. 2675 കോടിയുടെ എട്ടു പദ്ധതികൾക്ക് ഈ മാസം തന്നെ തറക്കല്ലിടും. നിക്ഷേപക സംഗമത്തിൽ പുതുതായി പ്രഖ്യാപിച്ച പദ്ധതികളാണിവയെന്നും മന്ത്രി പറഞ്ഞു.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ആൻഡ് ഹോസ്പിറ്റൽ (300 കോടി), പോസിറ്റീവ് ചിപ്പ് ബോർഡ്സ് (51 കോടി), എംഎസ് വുഡ് അലയൻസ് പാർക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നീ പദ്ധതികളുടെ നിർമാണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. എട്ടു പദ്ധതികൾ കൂടി ഈ മാസം നിർമാണം ആരംഭിക്കും.