കേരള ഫാര്‍മേഴ്സ് ഫെഡറേഷന് പ്രതിനിധി സമ്മേളനം ഇന്ന്
Friday, May 23, 2025 12:42 AM IST
കോട്ടയം: കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കേരള ഫാര്‍മേഴ്സ് ഫെഡറേഷന്റെ സമ്പൂര്‍ണ പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കോട്ടയം ഈരയില്‍ കടവ് ആന്‍സ് കണ്വന്ഷന് സെന്ററില്‍ നടക്കും.
ജോര്‍ജ് ജെ. മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ഇന്നു കേരളത്തില്‍ നടപ്പാക്കേണ്ട നൂതന കാര്‍ഷിക ആശയങ്ങള്‍ എന്ന വിഷയത്തില്‍ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും കാര്‍ഷികമേഖലയുടെ വളര്‍ച്ചയും കേരളത്തിന്റെ വിവിധ പ്രശ്നങ്ങളും എന്ന വിഷയത്തില്‍ മുന്‍ എംഎല്‍എ എം.വി. മാണിയും പ്രസംഗിക്കും. ജോണ്‍ തോമസ് കൊട്ടുകാപിള്ളി പ്രമേയം അവതരിപ്പിക്കും. കെ.ടി. സ്കറിയ, പി.എം.മാത്യു, കെ.ഡി. ലൂയിസ് എന്നിവര്‍ പ്രസംഗിക്കും.