തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്വാ​​​റം തി​​​ക​​​യാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഗ​​​വ​​​ർ​​​ണ​​​ർ പ​​​ങ്കെ​​​ടു​​​ത്ത സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സ് യോ​​​ഗം പി​​​രി​​​ട്ടു​​​വി​​​ട്ടു. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബ​​​ജ​​​റ്റ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ യോ​​​ഗം വി​​​ളി​​​ച്ച​​​ത്.

വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​കെ. ശി​​​വ​​​പ്ര​​​സാ​​​ദ് നാ​​​ലു ത​​​വ​​​ണ വി​​​ളി​​​ച്ച സി​​​ൻ​​​ഡി​​​ക്ക​​​റ്റ് യോ​​​ഗ​​​ങ്ങ​​​ൾ എം​​​എ​​​ൽ​​​എ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ൾ ബ​​​ഹി​​​ഷ്ക്ക​​​രി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ന്ന​​​ലെ ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര ആ​​​ർ​​​ലേ​​​ക്ക​​​റു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം വീ​​​ണ്ടും യോ​​​ഗം വി​​​ളി​​​ച്ച​​​ത്.


54 പേ​​​രു​​​ള്ള സ​​​മി​​​തി​​​യി​​​ൽ 10 പേ​​​രാ​​​ണ് എ​​​ത്തി​​​യ​​​ത്. ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ദ്യ​​​മാ​​​യാ​​​ണ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സെ​​​ന​​​റ്റി​​​ന് സ​​​മാ​​​ന​​​മാ​​​യ ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ​​​ത്.