തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സേ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ ജൂ​​​ണ്‍ 23 മു​​​ത​​​ൽ 27 വ​​​രെ ന​​​ട​​​ത്തും. പ​​​രീ​​​ക്ഷാ ഫീ​​​സ് പി​​​ഴ കൂ​​​ടാ​​​തെ ഈ ​​​മാ​​​സം 27 വ​​​രേ​​​യും 600 രൂ​​​പ സൂ​​​പ്പ​​​ർ ഫൈ​​​നോ​​​ടു കൂ​​​ടി ഈ ​​​മാ​​​സം 29 വ​​​രേ​​​യും അ​​​ട​​​യ്ക്കാം.

കേ​​​ര​​​ള​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ല​​​ക്ഷ​​​ദ്വീ​​​പി​​​ലെ സ്കൂ​​​ളു​​​ക​​​ളും, ഗ​​​ൾ​​​ഫി​​​ലെ ഒ​​​രു സ്കൂ​​​ളും പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും.

2025 മാ​​​ർ​​​ച്ചി​​​ൽ ര​​​ണ്ടാം വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ഉ​​​ന്ന​​​ത​​​പ​​​ഠ​​​ന​​​ത്തി​​​ന് യോ​​​ഗ്യ​​​ത നേ​​​ടാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്ക് ഈ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.


മാ​​​ർ​​​ച്ചി​​​ലെ പ​​​രീ​​​ക്ഷ​​​യി​​​ൽ ഡി ​​​പ്ല​​​സ് ഗ്രേ​​​ഡോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ നേ​​​ടാ​​​നാ​​​വാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ യോ​​​ഗ്യ​​​ത നേ​​​ടാ​​​ത്ത എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്.

ആ​​​ദ്യ​​​മാ​​​യി ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് എ​​​ന്തെ​​​ങ്കി​​​ലും ഒ​​​രു ഗ്രേ​​​ഡ് മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പ്രൈ​​​വ​​​റ്റ് ക​​​ന്പാ​​​ർ​​​ട്ട്മെ​​​ന്‍റ​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യ്ക്ക് പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ യോ​​​ഗ്യ​​​ര​​​ല്ല. സേ ​​​പ​​​രീ​​​ക്ഷാ വി​​​ജ്ഞാ​​​പ​​​നം dhse kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.