ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 90-ാം ചരമവാര്‍ഷികം ഇന്ന്
Friday, May 23, 2025 1:28 AM IST
പാലാ: ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന്റെ 90-ാം ചരമവാര്‍ഷികം ഇന്ന് പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ ആചരിക്കും. രാവിലെ പത്തിന് കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി.
11.45ന് കബറിടത്തിങ്കല്‍ ചരമവാര്ഷികപ്രാര്ഥനകള്. 12ന് ശ്രാദ്ധനേര്ച്ച വെഞ്ചരിപ്പ്- ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ചരമവാര്‍ഷികത്തിന് ഒരുക്കമായി നടന്ന നവനാള്‍ പ്രാര്‍ഥനാശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിന് നിരവധി വിശ്വാസികളാണ് മത്തായി അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന പാലാ എസ്എച്ച് പ്രൊവിഷ്യല്‍ ഹൗസ് കപ്പേളയില്‍ എത്തിയത്.