സീറോമലബാർ സഭയ്ക്കും കോട്ടയം അതിരൂപതയ്ക്കും ധന്യതയുടെ നിറവ്
Friday, May 23, 2025 1:28 AM IST
കോട്ടയം: ചങ്ങനാശേരി വികാരിയാത്തിന്റെയും കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന് മാര്‍ മാത്യു മാക്കീല്‍ ധന്യന്പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ സീറോമലബാർ സഭയ്ക്കും കോട്ടയം അതിരൂപതയ്ക്കും ധന്യതയുടെ നിറവ്.
മതാധ്യാപനം, വിദ്യാഭ്യാസം, സമര്‍പ്പിതജീവിതത്തിലേക്കുള്ള വിളി എന്നിവ പ്രോത്സാഹിപ്പിക്കുക, മതാത്മകജീവിതം പ്രോത്സാഹിപ്പിക്കുന്ന സംഘടനകള്‍ വളര്‍ത്തുക, ദാരിദ്ര്യത്തിനെതിരായി പോരാട്ടം നടത്തുക തുടങ്ങിയ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്കാന് അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
ദൈവദാസരെ വിശുദ്ധരായി നാമകരണം ചെയ്യുന്നതിലേക്ക് നയിക്കുന്ന പടികളില്‍ ഒന്നാണ് ഈ പ്രഖ്യാപനം. സാധാരണയായി ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടയാളെ പിന്നീട് ധന്യന്പദവിയിലേക്കും, തുടര്‍ന്ന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും ഉയര്‍ത്തിയശേഷമാണ് വിശുദ്ധനായി പ്രഖ്യാപിക്കുക.