റോഡ് തകർന്നപ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരുമില്ല: വി.ഡി. സതീശൻ
Friday, May 23, 2025 12:46 AM IST
തിരുവനന്തപുരം: ദേശീയപാത തകർന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും ഇല്ലാത്ത സ്ഥിതിയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിരീക്ഷണം നടത്തി പരിശോധിച്ച് ക്രെഡിറ്റ് ഏറ്റെടുത്ത് ഫ്ളക്സ് വച്ച ആരും ഇപ്പോഴില്ല. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിൽ അപാകത ഉണ്ടെന്ന റിപ്പോർട്ട് മാത്രമാണു പുറത്തുവന്നത്.
അല്ലാതെ പാലം ഇടിഞ്ഞു വീണില്ല. അന്ന് പഞ്ചവടി പാലമാണെന്ന തരത്തിലായിരുന്നല്ലോ സിപിഎമ്മിന്റെ പ്രചാരണം. ഇപ്പോൾ സിപിഎം കേന്ദ്ര സർക്കാരിനോ ദേശീയപാത അഥോറിറ്റിക്കോ എതിരേ ഒരു പ്രചാരണവും നടത്തുന്നില്ല. ക്രെഡിറ്റ് എടുത്തവർക്കും പൂർണ ഉത്തരവാദിത്വമുണ്ടെന്നും സതീഷന് വിമര്‍ശിച്ചു.