സിസ തോമസിന്റെ ആനുകൂല്യം തടഞ്ഞതിൽ മറുപടി ആവശ്യപ്പെട്ട് ഹൈക്കോടതി
Friday, May 23, 2025 1:28 AM IST
കൊച്ചി: സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. സിസ തോമസിന്റെ പെന്ഷന് ആനുകൂല്യം തടഞ്ഞ സര്‍ക്കാര്‍ നടപടിയില്‍ സര്‍ക്കാര്‍ മറുപടി നല്കാന് ഹൈക്കോടതി നിര്‍ദേശം.
രണ്ടു വര്‍ഷമായിട്ടും ആനുകൂല്യങ്ങള്‍ നൽകിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടും ആനുകൂല്യങ്ങള്‍ അനുവദിക്കുന്നില്ലെന്നാരോപിച്ചു നല്കിയ ഹര്‍ജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിര്‍ദേശം.