പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ചു
Friday, May 23, 2025 11:58 PM IST
തിരുവനന്തപുരം: പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടെയും ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ വർധിപ്പിച്ച് സർക്കാർ. 53 ശതമാനത്തിൽനിന്ന് 55 ശതമാനമായാണ് ക്ഷാമബത്ത വർധിപ്പിച്ചത്. ക്ഷാമബത്ത വർധനവിന് 2025 ജനുവരി 1 മുതൽ പ്രാബല്യമുണ്ട്. കുടിശിക പണമായി ലഭിക്കും.
അഞ്ച് മാസത്തെ കുടിശികയാണ് ലഭിക്കുക. ക്ഷാമബത്ത ഉയർന്നതോടെ ചെയർമാന്റെ ശമ്പളം 4.10 ലക്ഷവും അംഗങ്ങളുടേത് നാല് ലക്ഷവുമായി വർധിക്കും. ചെയർമാനും 19 അംഗങ്ങളും ഉൾപ്പെടെ 20 പേരാണ് നിലവിൽ പിഎസ്സിയിൽ ഉള്ളത്. ഒരു അംഗത്തിന്റെ ഒഴിവ് ഉണ്ട്.
2025 ഫെബ്രുവരി 24 നാണ് പിഎസ്സി ചെയർമാന്റെയും അംഗങ്ങളുടേയും ശമ്പളം കുത്തനെ ഉയ൪ത്തിയത്. വിവാദമായതിനെ തുടർന്ന് ശമ്പള വർധനയ്ക്ക് 2025 ജനുവരി ഒന്നു മുതലാണ് പ്രാബല്യം നൽകിയത്. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത ലഭിക്കുന്നതോടെ വർഷത്തിൽ രണ്ട് തവണ ഇവരുടെ ശമ്പളത്തിൽ വർധന ഉണ്ടാകും. ഒരു വർഷം രണ്ട് തവണയാണ് കേന്ദ്രത്തിൽ ക്ഷാമബത്ത വർധിപ്പിക്കുന്നത്.